† അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ

വി. യൂദാതദേവൂസിന്റെ തീർത്ഥാടന ദേവാലയം

ചൂരിത്തോട്

ആശ്രിതരുടെ ആലംബമായ വിശുദ്ധന്റെ ശക്തമായ സ്വർഗ്ഗീയ മാധ്യസ്ഥം.

താഴേക്ക് നീക്കുക
ബലിയർപ്പണ സമയം

ഞായർ വി. കുർബാന: 6:40 AM
വ്യാഴാഴ്ച വി. കുർബാന: 3:30 PM

സമയം കാണുക
വിശുദ്ധ യൂദാതദേവൂസിന്റെ നൊവേന

എല്ലാ വ്യാഴാഴ്ചയും 3:30 PM (വി. കുർബാനയും‌ നൊവേനയും)

കൂടുതലറിയാം
തിരുനാൾ 2026

വാർഷിക തിരുനാൾ : 2026 ജനുവരി 15,16,17,18

വിവരങ്ങൾ
തീർത്ഥാടന കേന്ദ്രം സന്ദർശിക്കുക

കക്കച്ചാൽ, ബന്തടുക്ക പി.ഒ, ചെങ്കള, കാസറഗോഡ്, 671541

വഴി അറിയാം
St. Jude's Church Interior
ഞങ്ങളെക്കുറിച്ച്

വിശുദ്ധ യൂദാതദേവൂസിന്റെ തീർത്ഥാടന ദേവാലയത്തിലേക്ക് സ്വാഗതം

ചൂരിത്തോട് - കക്കച്ചാൽ വിശുദ്ധ യൂദാതദേവൂസിന്റെ തീർത്ഥാടന ദേവാലയം, വിശ്വാസികൾക്ക് ആത്മീയ ചൈതന്യം നൽകുന്ന ഒരു കേന്ദ്രമാണ്. തലശ്ശേരി അതിരൂപതയിലെ മേരിപുരം ഇടവകയുടെ കീഴിലുള്ള ഈ ദേവാലയം, അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വി. യൂദാതദേവൂസിന് സമർപ്പിച്ചിരിക്കുന്നു.

മേരിപുരം
ഇടവക
ആഴ്ചതോറും
നൊവേന
കൂടുതൽ വായിക്കാം

ആരാധനക്രമം & സമയങ്ങൾ

പ്രാർത്ഥനയിലും ആരാധനയിലും ഞങ്ങളോടൊപ്പം ചേരുക.

ഞായർ വി. കുർബാന
6:40 AM

വിശുദ്ധ കുർബാന

(ഒരു വി. കുർബാന മാത്രം)
വ്യാഴാഴ്ച
3:30 PM

വിശുദ്ധ കുർബാന & നൊവേന

പ്രധാന തിരുനാൾ കൾ
ജനു 15-18, 2026 വാർഷിക തിരുനാൾ
മറ്റ് വിശേഷങ്ങൾ അറിയിപ്പ് പ്രകാരം

ഈസ്റ്റർ, ക്രിസ്മസ്, തുടങ്ങിയവ

കുമ്പസാരം: വി. കുർബാനയ്ക്ക് 30 മിനിറ്റ് മുമ്പ്. (ദയവായി ഓഫീസുമായി ബന്ധപ്പെടുക)

എല്ലാ സർവീസുകളും കാണുക
St. Jude Statue
ഇടവക മധ്യസ്ഥൻ

വിശുദ്ധ യൂദാതദേവൂസ്

യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളാണ് വി. യൂദാതദേവൂസ്. നിരാശരായവരുടെ മധ്യസ്ഥനായി അദ്ദേഹം അറിയപ്പെടുന്നു.

പ്രതീക്ഷയറ്റ സാഹചര്യങ്ങളിൽ ആശ്വാസം തേടുന്ന നിരവധി വിശ്വാസികൾ അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിക്കുന്നു. ജൂൺ 19 (പൗരസ്ത്യ), ഒക്ടോബർ 28 (പാശ്ചാത്യ) എന്നീ ദിവസങ്ങളിലാണ് അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ ശിരസ്സിന് മുകളിലുള്ള അഗ്നിജ്വാല പെന്തക്കോസ്ത് നാളിലെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

"മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വി.യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ..."

— പരമ്പരാഗത പ്രാർത്ഥന
കൂടുതൽ വായിക്കുക

വാർത്തകളും പരിപാടികളും

ഇടവക അറിയിപ്പുകളും തിരുനാൾ വിവരങ്ങളും അറിയുക.

തിരുനാൾ 2026
ചൂരിത്തോട് (കക്കച്ചാൽ) വിശുദ്ധ യൂദാതദേവൂസിൻ്റെ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും തിരുനാൾ ആഘോഷവും

മലയോര ജനതയുടെ ആത്മീയ അഭയകേന്ദ്രവും അനേകർക്ക് ആശ്രയവുമായ ചുരിതോട് വിശുദ്ധ യൂദാശ്ലീഹാ തീർത്ഥാടന കേന്ദ്രത്തിൽ, ഈശോയുടെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരുവനും രക്തസാക്ഷിയും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വി. യൂദാശ്ലീഹായുടെ ഓർമ്മത്തിരുനാൾ 2026 ജനുവരി 15 മുതൽ 18 വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു.


വിശുദ്ധന്റെ സ്വർഗ്ഗീയ മാധ്യസ്ഥം വഴി ദൈവം നമുക്ക് ചൊരിഞ്ഞുതന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനും, വരും നാളുകളിൽ ആത്മീയവും ഭൗതികവുമായ സമൃദ്ധി പ്രാപിക്കുന്നതിനും, ദൈവകൃപയിൽ വളരുന്നതിനുമായി ഈ തിരുനാൾ കർമ്മങ്ങളിൽ പങ്കുചേരാൻ നിങ്ങളെ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വിശുദ്ധന്റെ ശക്തമായ മധ്യസ്ഥതയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രകാശമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


NB: തിരുനാൾ ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനും അടിമ വെയ്ക്കുന്നതിനും, കഴുന്ന്, നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.


2026 ജനുവരി 15,16,17,18 (വ്യാഴം, വെള്ളി, ശനി, ഞായർ)
15 Jan
വ്യാഴം - തിരുനാൾ ഒന്നാം ദിവസം

3:30 PM: ജപമാല

4:00 PM: കൊടിയേറ്റ്, ആഘോഷമായ വി. കുർബാന, വചനസന്ദേശം, നൊവേന

 റവ. ഫാ. ജോർജ് വെള്ളരിങ്ങാട്ട് (വികാരി, സെന്റ് മേരീസ് ചർച്ച്, മേരിപുരം)

16 Jan
വെള്ളി - തിരുനാൾ രണ്ടാം ദിവസം

3:30 PM: ജപമാല,

4:00 PM: ആഘോഷമായ വി. കുർബാന, വചനസന്ദേശം, നൊവേന

 റവ. ഫാ. ബിജു കുഴിപേലിൽ (OSB ആശ്രമം, കരിവേടകം)

17 Jan
ശനി - തിരുനാൾ മൂന്നാം ദിവസം

3:30 PM: ജപമാല

4:00 PM: ആഘോഷമായ വി. കുർബാന, വചനസന്ദേശം, നൊവേന

 റവ. ഫാ. തോമസ് ചക്കിട്ടമുറിയിൽ (വികാരി, സെന്റ് ജോസഫ് ചർച്ച്, പരപ്പ)

18 Jan
ഞായർ - പ്രധാന തിരുനാൾ

9:00 AM: ജപമാല

9:30 AM: ആഘോഷമായ തിരുനാൾ കുർബാന

വചനസന്ദേശം, ലദീഞ്ഞ്, നൊവേന

പ്രദക്ഷിണം, സമാപനശീർവാദം, സ്നേഹവിരുന്ന്

 റവ. ഫാ. ബിബിൻ വെള്ളാരംകല്ലിൽ (റെക്ടർ, CFIC സെമിനാരി, പനത്തടി)

സ്ഥലം

ഞങ്ങളെ സന്ദർശിക്കുക

കാസർഗോഡ് ജില്ലയിലെ മലയോര ഗ്രാമമായ ചൂരിത്തോട് കക്കച്ചാലിലേക്ക് സ്വാഗതം.

വിലാസം

വിശുദ്ധ യൂദാതദേവൂസിന്റെ തീർത്ഥാടന ദേവാലയം - ചൂരിത്തോട്
കക്കച്ചാൽ, ബന്തടുക്ക പി.ഒ, ചെങ്കള,
കാസർഗോഡ് ജില്ല, കേരളം - 671541

സമീപ സ്ഥലങ്ങൾ
  • 2.6 km - ബന്തടുക്ക
  • 6.8 km - കോളിച്ചാൽ
  • 39.9 km - കാഞ്ഞങ്ങാട്
  • 40.0 km - കാസർഗോഡ്
വഴിയറിയാൻ